ഇതരസംസ്​ഥാനങ്ങളില്‍നിന്ന് ആളുകളെ കൊണ്ടുവരിക​ നിയന്ത്രിതമായി -ആരോഗ്യ മന്ത്രി

ഇതര സംസ്​ഥാനങ്ങളില്‍നിന്ന്​ നിയന്ത്രിതമായി മാത്രമേ ആളുകളെ കൊണ്ടുവരാന്‍ കഴിയൂവെന്ന്​ ആരോഗ്യ മന്ത്രി ​കെ.കെ. ശൈലജ അറിയിച്ചു. കേരളത്തില്‍ കോവിഡിന്‍െറ മൂന്നാം ഘട്ടമാണിത്​. ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന്​ വന്ന മൂന്ന്​ കേസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അതിനുശേഷം വിവിധ രാജ്യങ്ങളില്‍നിന്ന്​ വന്നവരടക്കം അഞ്ഞൂറിനടുത്ത്​ പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ മൂന്നുപേര്‍ മാത്രമാണ്​ മരിച്ചത്​. ​മറ്റു നാടുകളിലേതിനെക്കാള്‍ കേരളത്തില്‍ മരണനിരക്ക്​ കുറവാണ്​.

വിദേശത്തുനിന്നും ഇതരസംസ്​ഥാനങ്ങളില്‍നിന്നും ആളുകള്‍ വരുന്നതിനാല്‍ മൂന്നാംഘട്ടത്തിലേക്ക്​ കടന്നിരിക്കുകയാണ്​. ഗള്‍ഫില്‍നിന്ന്​ വന്നവരില്‍ 22 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇനിയും കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്​. അതിനാല്‍ വിവിധ ഭാഗങ്ങളില്‍നിന്ന്​ വരുന്നവര്‍ പരമാവധി സഹകരിക്കണമെന്ന്​ മന്ത്രി പറഞ്ഞു. പരിശോധനയും ക്വാറ​ൈന്‍റനും നിര്‍ബന്ധമാണ്​. അധികൃതരുടെ കണ്ണുവെട്ടിച്ച്‌​ സംസ്​ഥാനത്തേക്ക്​ വരുന്ന സാഹചര്യമുണ്ടാകരുത്​. ഇങ്ങനെ സംഭവിച്ചാല്‍ സാമൂഹിക വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്​.

സര്‍ക്കാര്‍ സ്​ഥാനപങ്ങള്‍ക്ക്​ പുറമെ സ്വകാര്യ സ്​ഥാപനങ്ങളും പൂര്‍ണമായിട്ടും കോവിഡ്​ പ്രതിരോധത്തില്‍ സഹായിച്ചാല്‍ മാത്രമേ നമുക്ക്​ രക്ഷപ്പെടാന്‍ കഴിയൂ. സ്വകാര്യ ആശുപത്രികള്‍ കൂടി ചേര്‍ന്നതാണ് കേരളത്തിന്‍െറ​ ആരോഗ്യം പരിപാലന മേഖല. കോവിഡിന്​ പുറമെ മറ്റു രോഗങ്ങളും ചികിത്സിക്കേണ്ടതുണ്ട്​.

ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സക്ക്​ തയാറായിരുന്നില്ല. മതിയായ സുരക്ഷ സംവിധാനമില്ലാത്തതായിരുന്നു അവരുടെ പ്രശ്​നം. എന്നാല്‍ ഐ.എം.എയുടെ ഇടപടല്‍ വഴി സംസ്​ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക്​ ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്​. ഇത്​ കൂടാതെ പരിശീലനവും നല്‍കുന്നു​. ഇക്കാര്യത്തില്‍ ഐ.എം.എയെ അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *