കൊച്ചി മെട്രോ സർവീസ് ഉടൻ തുടങ്ങിയേക്കും


കൊച്ചി മെട്രോ സർവീസ് ഉടൻ തുടങ്ങിയേക്കും. ലോക്ക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിക്കുന്നത് പരിഗണനയിലാണ്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


സർവീസ് തുടങ്ങന്നതിന് മുന്നോടിയായി കൊച്ചി മെട്രോയിൽ അണുനശീകരണം നടക്കുകയാണ്. പ്രധാന മെട്രോ സ്‌റ്റേഷനുകളിൽ ഡിജിറ്റൽ തെർമോ സ്‌കാനർ സ്ഥാപിക്കും. ടിക്കറ്റ് കൗണ്ടറുകളിൽ ക്യാഷ് ബോക്‌സുകൾ സ്ഥാപിക്കും. എല്ലാ ദിവസവും സ്റ്റേഷനിൽ അണു നശീകരണം നടത്തും.




Sharing is Caring