കേ​ന്ദ്ര പാ​ക്കേ​ജി​ല്‍ എ​ന്തൊ​ക്കെ? ധ​ന​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന്


ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും.


20 ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് അ​ഭി​യാ​ന്‍ എ​ന്ന പേ​രിലായി​രി​ക്കും ഈ ​പാ​ക്കേ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ഇ​ട​ത്ത​ര​ക്കാ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ്യ​വ​സാ​യി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​ര്‍​ക്കും ഗു​ണ​ക​ര​മാ​കു​ന്ന പാ​ക്കേ​ജാ​ണ് ഇ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും.




Sharing is Caring