ആസിഫിന്റെ കക്ഷി അമ്മിണിപ്പിള്ള തിയേറ്ററിലെത്താന്‍ ഇനി രണ്ടു ദിവസങ്ങള്‍

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി വക്കീലായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 160/18 കക്ഷി അമ്മിണിപ്പിള്ള തിയേറ്ററില്‍ എത്താന്‍ ഇനി രണ്ട് ദിവസം മാത്രം. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഹമ്മദ് സിദ്ധിഖ്,ബേസില്‍ ജോസഫ് എന്നിവര്‍ ശ്രദ്ധേയമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്നത് ഈ ചിത്രത്തില്‍ അശ്വതി മനോഹരന്‍,ഷിബില എന്നിവര്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. ആസിഫ് അലി എന്ന നടന്റെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമായിരിക്കും കക്ഷി അമ്മിണിപ്പിള്ളയിലെ പ്രദീപന്‍ മഞ്ഞോടി എന്ന കഥാപത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രദീപന്‍ മഞ്ഞോടി അറിയപ്പെടുന്ന വക്കീലും ഒത്തിരി അറിയപ്പെടുന്ന പ്രാദേശിക രാഷ്ര്ടീയ നേതാവുമാണ്.വിവാഹിതനാണ്.ഭാര്യ നിമിഷ. അമ്മയും ചേട്ടന്‍ പ്രകാശനും കൂടെയുണ്ട്.നാളെ രാഷ്ര്ടയത്തില്‍ ഉന്നത പദവി ലഭിക്കുമെന്ന വിശ്വാസത്തില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസെ്‌സാന്നുമില്ല.എങ്ങനെയെങ്കിലും പയറ്റി തെളിയാന്‍ അവസരത്തിനായി നില്‍ക്കുമ്ബോള്‍ വക്കീല്‍ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്‌സ് പ്രദീപന് ലഭിക്കുന്നത്.അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റേടുക്കുന്നു. വെറും നിസ്‌സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തില്‍ ബോധപൂര്‍വ്വം എത്തിക്കുന്നു.അതോടെ ഈ കേസും പ്രദീപും ചര്‍ച്ചാവിഷയമാവുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ മറ്റൊരു നായിക നായിക. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, , സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നിര്‍വഹിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *