കൊടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ്‌ക്കെതിരെ പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. നാളെ ഉച്ച കഴിഞ്ഞാണ് ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി മുംബൈ കോടതി പരിഗണിക്കുന്നത്. ഇതിന് ശേഷമേ പോലീസ് അറസ്റ്റിലേക്ക് നീങ്ങുള്ളൂവെന്നും സൂചനയുണ്ട്. ലുക്കൗട്ട് നോട്ടിസ് ഇറക്കിയത് സംബന്ധിച്ച് എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്രസര്‍ക്കാരിന് കൈമാറി. മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.













