തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് ഗുരുവായൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്ബിള്‍, പാവറട്ടി എന്നീ പോലീസ് സ്്‌റ്റേഷന്‍ പരിധികളിലാണ് ജില്ലാ കലക്റ്റര്‍ എസ് കൗശിഗന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ.
സി.പി.എം പ്രവര്‍ത്തകന്‍ കാസിം വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് കാറിലെത്തിയ സംഘം ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്.














