22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.
തിരുവനന്തപുരത്ത് ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് മേള. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. ബംഗാളിനടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.

ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. സുരക്ഷാ പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണംചെയ്യുകയുള്ളൂ.













