ആരോഗ്യ പ്രശ്‌നമുള്ളവർക്ക് ജില്ലാതല പരീക്ഷകളില്‍ പരീക്ഷാ കേന്ദ്രം മാറ്റി നൽകുമെന്ന് കേരളാ പി.എസ്.സി.

കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും ജില്ലാതല പരീക്ഷകളില്‍ പരീക്ഷാ കേന്ദ്രം മാറ്റി നല്‍കാന്‍ പി.എസ്.സി. തീരുമാനിച്ചു. ഉദ്യോഗാര്‍ഥിയുടെ അപേക്ഷയില്‍ പ്രത്യേക പരിശോധന നടത്തിയാണ് മാറ്റം അനുവദിക്കുന്നത്. ചോദ്യക്കടലാസുകളുടെ ലഭ്യത കണക്കിലെടുത്താണ് പരീക്ഷാ കേന്ദ്രം മാറ്റി നല്‍കുന്നത്.

സംസ്ഥാനതല പരീക്ഷകളില്‍ കേന്ദ്രങ്ങള്‍ മാറ്റി നല്‍കാന്‍ പി.എസ്.സി. അനുമതി നല്‍കിയിരുന്നു. നവംബറില്‍ നടക്കുന്ന എല്‍.പി., യു.പി. അധ്യാപക പരീക്ഷകളില്‍ കേന്ദ്രമാറ്റം ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള്‍ പി.എസ്.സി.ക്ക് എത്തിയിരുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ദൂരെയുള്ള ജില്ലകളില്‍ പോയി പരീക്ഷയെഴുതുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നാണ് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *