പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യം കോവിഡ് വ്യാപനത്തിനെതിരെയുളള പോരാട്ടം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് സമ്ബദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം ഈ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്.

നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000ല്‍ താഴെ എത്തി. ഈ പശ്ചാത്തലത്തില്‍ സമ്ബദ് വ്യവസ്ഥയെ പഴയതുപോലെ വീണ്ടെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശൈത്യകാലത്ത് രോഗവ്യാപനം ഉയരാമെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുളള സാധ്യതയും തളളിക്കളയാന്‍ സാധിക്കില്ല.

സമ്ബദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ കൂടൂതല്‍ സാമ്ബത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവില്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. ഇന്ന് ജനത്തെ അഭിസംബോധന ചെയ്യുമ്ബോള്‍ അത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *