ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല: മന്ത്രി കടകംപള്ളി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്.

ക്ഷേത്രങ്ങളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കോടികളാണ് ചിലവഴിക്കുന്നത്. ആരാധനാലയങ്ങള്‍ പരിപാവനമായി കാണാനാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അതു തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *