ഹൈക്കോടതിയിലെ മാധ്യമവിലക്ക്; അഭിഭാഷകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ഹൈക്കോടതിയിലെ മാധ്യമവിലക്കില്‍ അഭിഭാഷകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രവൃത്തികളിലെ ശരിയില്ലായ്മ മനസ്സിലാക്കി അഭിഭാഷകര്‍ പിന്തിരിയണമെന്ന് പ്രസ്താവനിയിലൂടെ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മാധ്യമമേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പും നല്‍കി.
സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിച്ചുകൊടുക്കാനാകില്ലെന്ന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *