കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുലോടെ ആയിരം രൂപ മടങ്ങിയെത്തുന്നുവെന്ന് സൂചന. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നോട്ട് ബാങ്കുകളിലെത്തുമെന്നാണ് വിവരം. പുതിയ നിറത്തിലും വലുപ്പത്തിലുമുള്ള നോട്ടിന്റെ രൂപകല്‍പന നടന്നുവരുകയാണെന്ന് റിസര്‍വ് ബാങ്കിനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയിരം രൂപയുടെ നോട്ട് വിപണിയിലെത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.പുതിയ 1000 രൂപയുടേതെന്ന രീതിയില്‍ പല നിറത്തിലുള്ള നോട്ടുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെങ്കിലും റിസര്‍വ് ബാങ്ക് പുതിയ നോട്ടിന്റെ നിറത്തേപ്പറ്റി സൂചനകളൊന്നും നല്‍കിയിട്ടില്ല.














