2017 സെപ്തബറിലാണ് ആപ്പിള്‍ ഐഫോണ്‍ എക്സ് വിപണിയില്‍ എത്തിയത്. അധികം വൈകാതെ എക്സ് തരംഗമാകുകയും ചെയ്തു. ഇതേ വിജയം ആവര്‍ത്തിക്കാന്‍ മറ്റൊരു ഫോണുമായി വീണ്ടും എത്തുകയാണ് ആപ്പിള്‍. അതായത് ആപ്പിള്‍ ഐഫോണ്‍ എസ്.ഇയുടെ പിന്‍ഗാമിയായ ഐഫോണ്‍ എസ്.ഇ 2 വിപണി പിടിക്കാനായി എത്തുന്നത്. 2018 മധ്യമാകുമ്പോഴേക്കും ഈ ഫോണ്‍ വിപണിയില്‍ എത്തിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. മിഡ്റേഞ്ചില്‍ എത്തുന്ന ഈ ഫോണിന് 4 ഇഞ്ച് ഡിസ്പ്ലേയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറിയ ഡിസ്പ്ലേ ആയതിനാല്‍ ‘മിനി’ എന്നാണ് ഈ ഫോണിന്റെ വിളിപ്പേര്. ഐഫോണ്‍ എസ്.ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ എസ്.ഇക്ക് ചെറിയ ഡിസ്പ്ലേ ആണ്.
കൂടാതെ ടച്ച് ഐഡിയും ഹോം ബട്ടണും ഉണ്ടായിരിക്കും. വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ എസ്.ഇ 2ന് 32ജി.ബി, 64 ജി.ബി, 128 ജി.ബി സ്റ്റോറേജ് വേരിയന്റുകളാണ്. നിലവിലുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഡ്യുവല്‍ കാമറയാണുള്ളത്. എന്നാല്‍ ഐഫോണ്‍ എസ്.ഇയെ പോലെ തന്നെ ഐഫോണ്‍ എസ്.ഇ 2നും സിംഗിള്‍ കാമറ സെറ്റപ്പാണ്. ‘മെയിഡ് ഇന്‍ ഇന്ത്യ’ എന്ന പേരിലായിരിക്കും ആപ്പിള്‍ ഐഫോണ്‍ എസ്.ഇ 2 എത്തുക.














