ജറുസലമിനെ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്‌റാഈല്‍ തുടങ്ങിയ അതിക്രമം തുടരുന്നു. ചൊവ്വാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സ നഗരത്തിലെ ബൈത്ത് ലാഹിയ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്.
ഫലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത ഇസ്‌റാഈല്‍ അധികൃതര്‍ നിഷേധിച്ചു.














