അ​റ​സ്റ്റി​ലാ​യി​ട്ട് ഒ​രു മാ​സം; ജാ​മ്യം തേ​ടി ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​നാ​ക്കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യി​ട്ട് ഇ​ന്ന് ഒ​രു മാ​സം തി​ക​യു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍​ത​ന്നെ ഏ​റെ വാ​ര്‍​ത്ത​ക​ളും വി​വാ​ദ​ങ്ങ​ളും സൃ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ജൂ​ലൈ പ​ത്തി​നാ​ണു ദി​ലീ​പി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. തു​ട​ര്‍​ന്നു മൂ​ന്നു ദി​വ​സ​ത്തോ​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞ ദി​ലീ​പ് ഇ​പ്പോ​ള്‍ ആ​ലു​വ സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഇ​തി​നി​ടെ മൂ​ന്നു ത​വ​ണ ദി​ലീ​പി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നീ​ട്ടു​ക​യും ചെ​യ്തു. മു​ന്പ് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​രാ​മ​ന്‍​പി​ള്ള മു​ഖേ​ന ജാ​മ്യ​ത്തി​നാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണു ദി​ലീ​പ്.

ജാ​മ്യാ​പേ​ക്ഷ ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും ഇ​തു പൂ​ര്‍​ത്തി​യാ​കു​ന്ന പ​ക്ഷം അ​പേ​ക്ഷ ഇ​ന്നു ത​ന്നെ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *