അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷ​ത്തി​ലേ​ക്ക്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 32,91,387 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 71,368 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്.

രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,36,652 ആ​യി. 14,54,924 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. രോ​ഗ​ബാ​ധി​ത​ര്‍ ന്യൂ​യോ​ര്‍​ക്ക്- 4,26,016, ക​ലി​ഫോ​ര്‍​ണി​യ- 3,12,098, ടെ​ക്സ​സ്- 2,50,683, ഫ്ളോ​റി​ഡ- 2,44,151 , ന്യൂ​ജ​ഴ്സി- 1,78,218, ഇ​ല്ലി​നോ​യി​സ്- 1,52,899, അ​രി​സോ​ണ- 1,16,892, ജോ​ര്‍​ജി​യ- 1,11,211, മ​സാ​ച്യു​സെ​റ്റ്സ്- 1,11,110, പെ​ന്‍​സി​ല്‍​വാ​നി​യ- 98,574.

മേ​ല്‍​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്- 32,375, ക​ലി​ഫോ​ര്‍​ണി​യ- 6,952, ടെ​ക്സ​സ്- 3,131, ഫ്ളോ​റി​ഡ- 4,102, ന്യൂ​ജ​ഴ്സി- 15,553, ഇ​ല്ലി​നോ​യി​സ്- 7,345, അ​രി​സോ​ണ- 2,082, ജോ​ര്‍​ജി​യ- 2,965, മ​സാ​ച്യു​സെ​റ്റ്സ്- 8,296, പെ​ന്‍​സി​ല്‍​വാ​നി​യ- 6,936.

Spread the love

Leave a Reply

Your email address will not be published. Required fields are marked *