ല​ണ്ട​നി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​നി​യെ​ങ്കി​ലും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് മേ​യ​ര്‍


ല​ണ്ട​ന്‍: കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ല്‍ കാ​ര്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍​ദേ​ശി​ക്കു​ന്ന സു​ര​ക്ഷാ മു​ന്‍ ക​രു​ത​ലു​ക​ള്‍ എ​ല്ലാം നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ല​ണ്ട​ന്‍ മേ​യ​ര്‍ സാ​ദി​ക്ക് ഖാ​ന്‍. ല​ണ്ട​നി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ത്ത​തി​നെ​തി​രെ അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ക​ത്ത​യ​ച്ചു.


ഇ​തു​വ​രെ ല​ണ്ട​നി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ത്ത​തി​ല്‍ താ​ന്‍ ഏ​റെ അ​സ്വ​സ്ഥ​നാ​ണെ​ന്നും സാ​ദി​ക്ക് ഖാ​ന്‍ ക​ത്തി​ലൂ​ടെ അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന് ജൂ​ണ്‍ 15ന് ​ബോ​റി​സ് ഭ​ര​ണ​കൂ​ടം നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ജി​മ്മു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും പ​ബ്ബു​ക​ളു​മെ​ല്ലാം തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് താ​നി​ത് പ​റ​യു​ന്ന​തെ​ന്നും സാ​ദി​ക്ക് ഖാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring