കളേഴ്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി സുരേഷ് ഗോപി


രാഷ്ട്രീയവും, സിനിമയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് കൂടാതെ, പഴയ കാല സുഹൃത്തായ സംവിധായകന്‍ നിസാര്‍ ആദ്യമായി തമിഴില്‍ ഒരുക്കുന്ന കളേഴ്സ് എന്ന ചിത്രത്തിന്‍്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ പത്തിന് പ്രകാശനം ചെയ്യുന്നതും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തന്നെ. മെഗാ മീഡിയ പ്രൊഡക്ഷന്‍ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ്സ് പിക്ച്ചേഴ്സിനു വേണ്ടി അജി ഇടിക്കുള, ജിയ ഉമ്മന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കളേഴ്സില്‍,തമിഴ് സൂപ്പര്‍ താരം ശരത് കുമാറിന്‍്റ മകള്‍ വരലക്ഷ്മി ശരത് കുമാര്‍, ഇനിയ, ദിവ്യപിള്ള, റാംകുമാര്‍, എന്നീ സൂപ്പര്‍ താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. കസിന്‍സായ റാം കുമാര്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിച്ചതോടെ, ശ്രദ്ധേയമായ കളേഴ്സിന്‍്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ,പ്രകാശനം ചെയ്യാന്‍ സുരേഷ് ഗോപിക്ക് പ്രത്യേക താല്‍പര്യം തന്നെ ഉണ്ടായിരുന്നു.


നിസാര്‍ സംവിധാനം ചെയ്യുന്ന കളേഴ്സ് ലൈംലൈറ്റ് പിക്ച്ചേഴ്സിനുവേണ്ടി അജി ഇടിക്കുള, ജിയ ഉമ്മന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. രചന – പ്രസാദ് പാറപ്പുറം, ക്യാമറ – സജന്‍ കളത്തില്‍, ഗാനങ്ങള്‍ – വൈര ഭാരതി, സംഗീതം – എസ്.പി.വെങ്കിടേഷ് .വരലക്ഷ്മി ശരത് കുമാര്‍, റാം കുമാര്‍, ദിവ്യാ പിള്ള, ഇനിയ, ദേവന്‍, ദിനേശ് മോഹന്‍, മൊട്ട രാജേന്ദ്രന്‍, തുളസി ശിവമണി, അഞ്ജലി ദേവി, ബാലു ശരവണന്‍, വെങ്കിടേഷ് ,രാമചന്ദ്രന്‍ ,മധുമിത, ബേബി ആരാധ്യ എന്നിവര്‍ അഭിനയിക്കുന്നു.




Sharing is Caring