വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടിട്ടും ശമനമില്ലാതെ കുതിക്കുന്നു. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയുടെയും വേള്‍ഡോ മീറ്ററിന്റെയും കണക്കുകള്‍ പ്രകാരം 52,49,809 പേര്‍ക്കാണ്് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,66,160 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്.
അമേരിക്കയില്‍ 27,08,314 പേര് കോവിഡില്‍ നിന്നും മുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ പുതിയതായി 45,959 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 600ലേറെപ്പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. കാലിഫോര്‍ണിയ, ഫ്ളോറിഡ, ടെക്സസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നത്.
ഇതിനു പുറമേ, 12 സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണെന്നും ജോണ്‍സ് ഹോപ്കിന്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനത്തെ കണക്ക് ഇനിപറയുംവിധമാണ്.
കാലിഫോര്‍ണിയ-5,73,658, ഫ്ളോറിഡ-5,36,961, ടെക്സസ്-5,17,291, ന്യൂയോര്‍ക്ക്-4,51,025, ജോര്‍ജിയ-2,19,025. ഈ പറഞ്ഞ സംസ്്ഥാനങ്ങള്‍ വൈറസ്ബാധയേത്തുടര്ന്ന് ജീവന് നഷ്ടപ്പെട്ടവര്‍ കാലിഫോര്‍ണിയ-10,465, ഫ്ളോറിഡ-8,282, ടെക്സസ്-8,703, ന്യൂയോര്‍ക്ക്-32,847, ജോര്‍ജിയ-4,229.
രോഗബാധ ഒരു ലക്ഷത്തിനു മുകളിലുള്ള 12 സംസ്ഥാനങ്ങള്‍ : ഇല്ലിനോയിസ്, ന്യൂജഴ്സി, അരിസോണ, നോര്‍ത്ത് കരോലിന, ലൂസിയാന, പെന്‍സില്‍വാനിയ,ടെന്നിസി, മാസാച്യുസെറ്റ്സ്, അലബാമ, ഒഹിയോ, സൗത്ത് കരോലിന, വെര്‍ജിനിയ.