അസ്‌ലം വധം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മുഖ്യമന്ത്രി


നാദാപുരം തൂണേരിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലിസിന് കൃത്യമായ വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്നും അറിയിച്ചു.


കൊലപാതകം നാദാപുരം എ.എസ്.പി കറുപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കുറ്റ്യാടി സി.ഐ അടക്കം എട്ടംഗമാണ് സംഘത്തിലുണ്ടാവുക.




Sharing is Caring