അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് വീണ്ടും രംഗത്ത്


അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്നും സംശയം. വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് വീണ്ടും രംഗത്ത്. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ്, ടൈറ്റാനിയം, ബാര്‍കോഴക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വകുപ്പ് മേധാവിയായ വിജിലന്‍സിനെതിരെയുളള വിഎസിന്റെ വിമര്‍ശനങ്ങള്‍. വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും ഈ കേസില്‍ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നയിക്കപ്പെടുന്ന പരാതികളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷവും പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തത് ദുരൂഹമാണെന്നും വിഎസ് പറഞ്ഞു. വിഎസ് ആരോപിക്കുന്ന അതെ കാരണങ്ങളെ മുൻപ് വിജിലൻസ് കോടതിയും വിമർശിച്ചിരുന്നു.




Sharing is Caring