അഭയാർത്ഥികളുടെ വിഷമതകൾ അവഗണിക്കരുത്

അഭയാർത്ഥികളുടെ വിഷമതകൾ അവഗണിക്കരുതെന്ന് ഫ്രാന്‍സിസ്​ മാര്‍പ്പാപ്പയുടെ ക്രിസ്​മസ്​ ദിന സന്ദേശം. നിരപരാധികളുടെ രക്​തം ചീന്തുന്നതിൽ ഒരു പ്രശ്​നവും കാണാത്ത നേതാക്കളാണ്​ പലരുടെയും പാലായനത്തിന്​ ഇടവരുത്തുന്നതെന്ന് മാര്‍പ്പാപ്പ ക്രിസ്​മസ്​ ദിന സന്ദേശത്തില്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുത്​. നസ്രേത്തില്‍ നിന്ന്​ ബത്​ലഹേമിലേക്ക്​ ചേക്കേറിയ യേശുവിന്റെ മാതാപിതാക്കളായ മേരിയും ജോസഫും കുടിയേറ്റക്കാരുടെ പൂര്‍വികരാണ്​. ഇവരുടെ യാത്രാവഴിയില്‍ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ടെന്നും ബൈബിളിലെ കഥ ഒാര്‍മിപ്പിച്ചുകൊണ്ട്​ പോപ്പ്​ പറഞ്ഞു. അവരെ പോലെ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കപ്പെടുന്നതെന്നും പോപ്പ്​ ഒാര്‍മിപ്പിച്ചു.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *