നോയിഡയിലെത്തിയ മുഖ്യന്മാരുടെ അധികാരം പോകും, എന്നാല്‍ പിന്നെ കാണട്ടേയെന്ന് യോഗി

ഉത്തര്‍ പ്രദേശിലെ നോയിഡ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമാകുമെന്ന സംസാരം യു.പിയില്‍ വര്‍ഷങ്ങളായുണ്ട്. എന്നാല്‍ ഈ അന്ധവിശ്വാസത്തെ വെല്ലുവിളിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നോയിഡയില്‍ ഡല്‍ഹി മെട്രോയുടെ മജന്ത ലെയിനിന്റെ ഉദ്ഘാടനത്തിനെത്തി. അന്ധവിശ്വാസത്തെ അവഗണിച്ച്‌ ചടങ്ങിനെത്തിയ യോഗി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയും പിടിച്ചുപറ്റി.

മുന്‍ മുഖ്യമന്ത്രിമാരെ അപേക്ഷിച്ച്‌​ യോഗി കൂടുതല്‍ പരിഷ്​കാരമുള്ളയാളാണ്​. അദ്ദേഹത്തി​​ന്റെ വസ്​ത്രധാരണത്തില്‍ അത്​ കാണാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.മുന്‍ യു.പി മുഖ്യമന്ത്രിമാര്‍ ചെയ്യാത്ത കാര്യമാണ്​ അദ്ദേഹം ചെയ്​തത്​.​ വിശ്വാസം പ്രധാനപ്പെട്ടതാണ്​ എന്നാല്‍ അന്ധവിശ്വാസം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ആധികാരമേറ്റ ആദ്യ വര്‍ഷത്തില്‍ ശകുനപ്പിഴയായി മറ്റ്​ മുഖ്യമന്ത്രിമാര്‍ കണ്ട സ്​ഥലങ്ങള്‍ സന്ദര്‍ശിച്ച കാര്യവും അദ്ദേഹം ഓര്‍മിച്ചു. ഇത്തരം അന്ധവിശ്വാസങ്ങള്‍ വച്ച്‌​ പുലര്‍ത്തുന്നവര്‍ മുഖ്യമന്ത്രിയായി ഇരിക്കാന്‍ യോഗ്യരല്ലെന്നും മോദി പറഞ്ഞു.

നോയിഡയെ തെക്കന്‍ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിന്റെയും ഡ്രൈവറില്ലാ ട്രെയിനുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു.എന്നാല്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ക്ഷണിക്കാത്തത് കല്ലുകടിയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *