അഭയാര്‍ത്ഥി കപ്പല്‍ മുങ്ങി നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു


ലിബിയയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി ഏതാണ്ട് നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. മുങ്ങിയ കപ്പലില്‍ 239ല്‍ അധികം പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടു പേരെ രക്ഷിച്ചതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിറ്ററേനിയന്‍ കടലിലാണ് അപകടം നടന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടവരിലധികവും ദക്ഷിണാഫ്രിക്കന്‍ അഭയാര്‍ത്ഥികളാണ്. മരിച്ചയാരുടെയും മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.


ഈ വര്‍ഷം മാത്രം മെഡിറ്റേറിയന്‍ കടലില്‍ ജീവനര്‍പ്പിക്കേണ്ടി വന്ന അഭയാര്‍ത്ഥികളുടെ എണ്ണം 4200ല്‍ അധികമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്.




Sharing is Caring