കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ സാധിക്കാഞ്ഞതില്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നും അതിന് എല്ലാവരും ഉത്തരവാദികളാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഇനി അത് വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ധനവിനിയോഗ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്കിടെ പി.ടി.തോമസ് നടത്തിയ പരാമര്‍ശം ഭരണ -പ്രതിപക്ഷ ബഹളത്തിന് വഴിവച്ചതോടെയാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്. മുന്‍ മുഖ്യമന്ത്റിമാരായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ ഒഴവാക്കിയെന്നും സാമൂഹ്യ സാംസ്കാരിക നായകന്മാരെ മറന്നുപോയെന്നും പി.ടി.

തോമസ് ചൂണ്ടിക്കാട്ടി. പിണറായി സര്‍ക്കാറിന്റെ മഹാഭൂരിപക്ഷത്തിന്റെ അഹംഭാവത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഐശ്വര്യം സ്ഥിരമല്ല, യൗവ്വനം സ്ഥിരമല്ല എന്നുതുടങ്ങി പി.ടി. തോമസ് നടത്തിയ പരാമര്‍ശങ്ങളാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.













