അഫ്ഗാന്‍ പൗരനെ കശ്മീരിലെ ബറാമുല്ലയില്‍ അറസ്റ്റു ചെയ്തു. രേഖകളൊന്നുമില്ലാതെ അനധികൃതമായി താമസിച്ചതിനാണ് പൊലിസ് അറസ്റ്റു ചെയ്തത്.
അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് പറഞ്ഞു. വ്യാഴാഴ്ചയാണ് അറസ്റ്റു ചെയ്തത്. കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം വ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പൊലിസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.













