നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്ന് സൂചന. പൊലിസ് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് ഇദ്ദേഹം എത്തിയില്ല. ണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പൊലിസ് എത്തിയിട്ടും അപ്പുണ്ണിയെ കണ്ടെത്താനായില്ല. അപ്പുണ്ണിയുടെ അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ആണ്.
നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്കും ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുക്കാനിരിക്കേയാണ് അപ്പുണ്ണി ഒളിവില്‍ പോയത്. സുനി ജയിലില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയുമായാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. ദിലീപ് അപ്പുണ്ണിയുടെ ഫോണില്‍ സുനിയുമായി സംസാരിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.














