അഫ്ഗാനിസ്ഥാനില്‍ ടി.വി സ്റ്റേഷനു നേരെ ഐ.എസ് ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു


അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ടി.വി, റേഡിയോ സ്‌റ്റേഷനുകള്‍ക്കു നേരെ ഐ.എസ് ആക്രമണം. പൊലിസ് ഉദ്യോഗസ്ഥനടക്കം ആറു പേര്‍ കൊല്ലപ്പെട്ടു.


സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച് തോക്കുമായെത്തിയ അക്രമികള്‍ ദേശീയ ചാനല്‍ സ്‌റ്റേഷനു നേരെ ആക്രമണം നടത്തുകയായായിരുന്നു.


എ.കെ 47 തോക്കുമായെത്തിയ അക്രമികള്‍ റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. ഉടന്‍ രണ്ടുപേര്‍ സ്വയം പൊട്ടിത്തെറിക്കുകയും മൂന്നാമന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് ഭീകരരും ഒരു പൊലിസുകാരനും രണ്ടു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരടക്കം 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.



Sharing is Caring