അനില്‍ ബൈജാല്‍ സത്യപ്രതിജ്ഞ ചെയ്തു


ന്യൂദല്‍ഹി: ദല്‍ഹി ലഫ്‌നന്റ് ഗവര്‍ണറായി അനില്‍ ബൈജാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി സത്യവാചകം ചൊല്ലിക്കൊടുത്തു.


ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുത്തു. നജീബ് ജങ് ഒഴിഞ്ഞ ഒഴിവിലേക്കാണ് എഴുപതുകാരനായ അനില്‍ ബൈജാല്‍ എത്തുന്നത്. കാലവധി തീരാന്‍ ഒന്നര വര്‍ഷം ശേഷിക്കെയായിരുന്നു നജീബ് ജങിന്റെ രാജി.




Sharing is Caring