ജമ്മു കാഷ്മീരിലെ പൂഞ്ച്, രാജോരി ജില്ലകളില്‍ പാക് വെടിവയ്പ്. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാണു പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പൂഞ്ചിലെ ബാലകോട്, രാജോരിയിലെ മഞ്ജകോട് എന്നീ സ്ഥലങ്ങളെ കേന്ദ്രികരിച്ചായിരുന്നു പാക് ആക്രമണം.
കഴിഞ്ഞ ജൂണ്‍ മുതല്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ചു നടത്തിയ ആക്രമണങ്ങളില്‍ മൂന്നു സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചിരുന്നു. 12 പേര്‍ക്കു പരിക്കേറ്റു.













