ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്നലെ രാത്രി പാകിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്. അഖ്നൂര്‍, തംഗ്ദാര്,മെന്ദാര് എന്നിവിടങ്ങളിലാണ് പാക് ആക്രമണമുണ്ടായത്. അഞ്ച് ഇന്ത്യന്‍ ജവാന്മാര്ക്ക് പരിക്കേറ്റു. രാത്രി വൈകിയും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. പാകിസ്ഥാന് സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതിര്‍ത്തി രക്ഷാസേന ഡി.ജിയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആശയവിനിമയം നടത്തി. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്കാന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ആക്രമണത്തിന് പാക് റേഞ്ചര്മാരെക്കൂടാതെ കമാന്‍ഡോകളും പങ്കെടുക്കുണ്ടെന്നാണ് വിവരം. വെടിവയ്പ്പിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.













