അട്ടപ്പാടിയിലേത് ഉത്തരേന്ത്യയിലേതിന് സമാനമായ സംഭവം: എ. കെ ആന്റണി


പാലക്കാട്: ഇന്ത്യയിലെ ജനങ്ങളുടെ മുമ്ബില്‍ കേരളീയര്‍ തലകുനിക്കേണ്ട ലജ്ജാകരമായ സംഭവമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ. കെ ആന്റണി എം.പി. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഉത്തരേന്ത്യയിലൊക്കെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നെും അദ്ദേഹം അഭിപ്രായപ്പെട്ടു. നടുക്കമുണ്ടാക്കുന്നതും കേരളം ലജ്ജിക്കേണ്ടതുമായ സംഭവമാണിത്. ഒരു ആദിവാസി യുവാവിനെ കൂട്ടംചേര്‍ന്ന് കൊന്നു എന്ന് പറഞ്ഞാല്‍, അത് എന്തുകാരണത്തിന്‍റെ പേരില്‍ ആയാലും കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്‌.




Sharing is Caring