പി.എന്‍.ബി തട്ടിപ്പ്: റെയ്ഡില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകള്‍


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആഭരണ വ്യാപാരി നീരവ് മോഡിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ ശേഖരം. നീരവ് മോഡി ഗ്രൂപ്പിന്റെ് ബാങ്ക് നിക്ഷേപങ്ങളും ഓഹരികളും എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. 44 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ഇന്ന് പിടിച്ചെടുത്തത്. ബാങ്കില്‍ 30 കോടിയുടെ നിക്ഷേപും ഓഹരികളില്‍ 13.86 കോടിയുടെ നിക്ഷേപവുമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമാണ് നടപടി.


ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ വന്‍ ശേഖരമാണ് മോഡിയുടെ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത്. 176 സ്റ്റീല്‍ അലമാരകള്‍, 158 പെട്ടികള്‍, 60 കണ്ടെയ്നറുകള്‍ എന്നിവ വിവിധയിടങ്ങളിലെ റെയ്ഡുകളില്‍ പിടിച്ചെടുത്തിട്ടുണ്ട്




Sharing is Caring