അച്ഛനുമായി പിണക്കമില്ലെന്ന് കെ.ബി. ഗണേഷ്​കുമാര്‍

കേരള കോണ്‍ഗ്രസ്​ ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക്​ കാബിനറ്റ് പദവി നല്‍കിയത് ഇടതുസര്‍ക്കാര്‍ ചെയ്ത നല്ലകാര്യമാണെന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. താനും അച്ഛനും തമ്മില്‍ പിണക്കമില്ല. അച്ഛന്‍ കുറ്റം പറഞ്ഞാലും താന്‍ തിരികെ ഒന്നും പറയില്ല. മന്ത്രിപദവിയോടും സ്​ഥാനമാനങ്ങളോടും താല്‍പര്യമില്ല. എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കും. യു.ഡി.എഫ് വിട്ടതിന് പലവിധ കാരണങ്ങള്‍ ഉണ്ടെന്നും ഗണേഷ്​ പറഞ്ഞു.

സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌​ പത്തനാപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിള്ളക്ക്​ കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്​ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്​ ബിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ്​ ഗണേഷ്കുമാര്‍ പിതാവിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *