തലയ്ക്ക് നാലുലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ജി. നാഗേശ്വര്‍ റാവു അലിയാസ്(38) എന്ന മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടത്.
ഇയാള്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയാണ്. ശനിയാഴ്ച മാല്‍കന്‍ഗിരിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തു നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒഡീഷ സര്‍ക്കാരാണ് ഇയാള്‍ക്ക് വിലയിട്ടിരുന്നത്.

അതേസമയം ഒരു ലക്ഷം രൂപ വിലയിട്ട വനിതാ നേതാവും മൂന്ന് മാവോയിസ്റ്റുകളും വിശാഖപട്ടണത്ത് കീഴടങ്ങി.













