ദളിത് യുവാവിനെ സംഘം ചേര്‍ന്ന് മൃഗീയമായി തല്ലി ചതച്ചു


ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ചെറുവായൂരില്‍ സി. പി. ഐ. എം. ഗുണ്ടകളും പോലീസും ചേര്‍ന്ന് ദരിദ്ര കുടുംബത്തിലെ ദളിത് യുവാവിനെ മൃഗീയമായി തല്ലിച്ചതച്ചു.


രാത്രിയില്‍ വീട്ടിലേക്ക് പോകുന്നവഴി രാഷ്ട്രീയ വൈരാഗ്യം മൂത്ത പ്രാദേശിക സി. പി. ഐ. എം. നേതാക്കളായ എ. പി. മോഹന്‍ദാസ്, എ. കെ. ഉണ്ണികൃഷ്ണന്‍, മാമന്‍, തുടങ്ങിയവര്‍ സംഘം ചേര്‍ന്ന് യുവാവിനെ റോഡില്‍ വെച്ചു പട്ടിക കൊണ്ട് മര്‍ദ്ദിച്ചവശനാക്കിയ ശേഷം തങ്ങളുടെ രാഷ്ട്രീയ പിന്‍ബലത്തില്‍ പോലിസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു. പ്രദേശത്ത് സമീപകാലത്തായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തില്‍ ഇയാളാണ് കാരണക്കാരന്‍ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനവും അറസ്റ്റും.


എസ്. ഐ. യുടെ നേതൃത്വത്തില്‍ നടന്ന പോലീസ് മുറയ്ക്കു മുന്നില്‍ തളര്‍ന്നെങ്കിലും, തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നതിനാല്‍ സത്യവാസ്ഥ മനസ്സിലാക്കിയ പോലീസ് അധികാരി വിട്ടയക്കുകയും ചെയ്തു. വീട്ടിലെത്തിയ പ്രിയേഷ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ഗവണ്മെന്റ് ഹൊസ്പിറ്റലില്‍ ചികിത്സ നേടുകയും, തുടര്‍ന്ന് ഡോക്‌റുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അടിയന്തിര ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു.



Sharing is Caring