ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ഭൂ​മി​യി​ലു​ള്ള പാ​ര്‍​ട്ടി ഓ​ഫീ​സി​നെ ആ​രും തൊ​ടി​ല്ലെ​ന്ന് എം.​എം. മ​ണി.

ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ഭൂ​മി​യി​ലു​ള്ള സി​പി​എം പാ​ര്‍​ട്ടി ഓ​ഫീ​സി​നെ ആ​രും തൊ​ടി​ല്ലെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം.​എം. മ​ണി. പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നും മു​ന്‍​പേ അ​വി​ടെ പാ​ര്‍​ട്ടി ഓ​ഫീ​സു​ണ്ട്. പ​ട്ട​യം റ​ദ്ദാ​ക്കി​യാ​ൽ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ മ​ണി പ​റ​ഞ്ഞു.

പ​ട്ട​യ​മേ​ള ന​ട​ത്തി നി​യ​മ​പ​ര​മാ​യി വി​ത​ര​ണം ചെ​യ്ത പ​ട്ട​യ​ങ്ങ​ളാ​ണി​ത്. അ​വ എ​ന്തി​ന് റ​ദ്ദാ​ക്കു​ന്നു​വ​ന്ന് റ​വ​ന്യു​വ​കു​പ്പി​നോ​ടും മ​ന്ത്രി​യോ​ടും ചോ​ദി​ക്ക​ണം. കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ഇ​ടി​ച്ചു​നി​ര​ത്തു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ന​ട​ക്കു​മ്പോ​ള്‍ നോ​ക്കേ​ണ്ട​വ​ര്‍ എ​വി​ടെ​യാ​യി​രു​ന്നു.

മാ​റി​മാ​റി​വ​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ നോ​ക്കി നി​ന്നി​ട്ട് ഇ​പ്പോ​ള്‍ റ​ദ്ദാ​ക്കു​ന്ന​തി​ല്‍ യു​ക്തി​യി​ല്ല. പ​ട്ട​യം ന​ല്‍​കു​മ്പോ​ള്‍ അ​വി​ടെ കെ​ട്ടി​ട​ങ്ങ​ളി​ല്ല. അ​വ പി​ന്നീ​ട് ഉ​യ​ര്‍​ന്ന​താ​ണ്. ഇ​ടു​ക്കി​യി​ല്‍ മാ​ത്ര​മാ​ണോ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളു​ള്ള​തെ​ന്നും മ​ണി ചോ​ദി​ച്ചു.

You may also like ....

Leave a Reply

Your email address will not be published.