ഡ​ൽ​ഹി​യി​ൽ വി​ഷപ്പു​ക ശ്വ​സി​ച്ച് യു​വ​തി​യും നാ​ല് കു​ട്ടി​ക​ളും മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ത​ണു​പ്പ​ക​റ്റാ​ൻ ക​ത്തി​ച്ച സ്റ്റൗ​വി​ൽ​നി​ന്നും വി​ഷപ്പു​ക ശ്വ​സി​ച്ച് യു​വ​തി​യും നാ​ല് കു​ട്ടി​ക​ളും മ​രി​ച്ചു. ഷ​ഹ്ദ​ര​യി​ലെ പ​ഴ​യ സീ​മാ​പു​രി​യി​ലെ ഫ്ളാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ഫ്ളാ​റ്റി​ന്‍റെ അ​ഞ്ചാം നി​ല​യി​ലെ മു​റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മോ​ഹി​ത് കാ​ലി​യ എ​ന്ന​യാ​ളു​ടെ ഭാ​ര്യ രാ​ധ​യും (30) നാ​ല് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഉ​ച്ച​ക്ക് 1.30 ന് ​വി​ഷ​പ്പുക ശ്വ​സി​ച്ച് അ​ഞ്ച് പേ​ർ അ​ബോ​ധ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ൾ യു​വ​തി​യും മൂ​ന്ന് കു​ട്ടി​ക​ളും മ​രി​ച്ചി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ത്ത കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​യി​ൽ ത​ണു​പ്പ​ക​റ്റാ​ൻ ക​ത്തി​ച്ചു​വ​ച്ച സ്റ്റൗ​വാ​ണ് വി​ല്ല​നാ​യ​ത്. മു​റി​യി​ൽ ജ​നാ​ല​ക​ൾ ഒ​ന്നു​മി​ല്ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *