അലഹബാദ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തിന്റെ വികസനത്തിന് ഹാനി വരുത്തുകയാണെന്നും പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ മുലായം പറഞ്ഞു.
ഗുജറാത്തില്‍ കൂട്ടക്കൊല നടത്തിയ ശേഷം ബി ജെ പി ഇപ്പോള്‍ മാപ്പു ചോദിക്കുകയാണ്. ഗുജറാത്തില്‍ നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ മാപ്പു ചോദിക്കുന്ന ബി ജെ പിയുടെ നടപടിയെ എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുകയെന്നും മുലായം ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ ഗുജറാത്ത് മോഡല്‍ വികസനം വിലപ്പോവില്ല. മോഡിയുടെ പ്രഭാവം ഉത്തര്‍പ്രദേശിനെ തെല്ലും മാറ്റുക പോലുമില്ല. ഗുജറാത്തില്‍ ഒന്നും ഇല്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അവിടത്തെ നദികള്‍ പോലും മലിനമാണെന്ന് വിദഗ്ദ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്- മുലായം പറഞ്ഞു.