ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന ആസ്റ്റണ്‍ വില്ലയ്ക്ക് നിര്‍ണായക ജയം. ആഴ്സണലിനെ എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു. 27-ാം മിനിറ്റില്‍ ട്രെസഗെ നേടിയ മികച്ച ഗോളാണ് ആസ്റ്റണ്‍ വില്ലയ്ക്ക് ജയമൊരുക്കിയത്.
ജയത്തോടെ 34 പോയിന്റുമായി ആസ്റ്റണ്‍ വില്ല പതിനേഴാം സ്ഥാനത്തേക്കുയര്‍ന്നു. പതിനെട്ടാം സ്ഥാനത്തുള്ള വാറ്റ്ഫോര്ഫിനും 34 പോയിന്റാണുള്ളത്. പക്ഷെ മെച്ചപ്പെട്ട ഗോള്‍ ശരാശരി വില്ലയെ മുന്നിലാക്കി.