
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലില്‍ ചക്കക്കൊമ്പന് ഷെഡ് ആക്രമിക്കുകയായിരുന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡ് ആണ് ആന ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല.
സമീപവാസികള്‍ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.
അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.

തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് മലപ്പുറം വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍വച്ച് ചൊവ്വാഴ്ച രാത്രി ഇരുവരേയും കാട്ടാന ആക്രമിച്ചത്. സുരേഷിനെ കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് നാട്ടുകാരും പൊലീസും വനപാലകരും ചേര്‍ന്ന് പുറത്തെത്തിച്ചത്.
