ന്യൂസിലാണ്ട്, സിംബാബ്വേ എന്നിവരുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന പരമ്ബരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സിന് വിശ്രമം നല്കിയപ്പോള് ആഡം സംപ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.
സിംബാബ്വേ ആണ് ആദ്യം ഏകദിന പരമ്ബരയ്ക്കായി എത്തുന്നത്. ഓഗസ്റ്റ് 28, 31, സെപ്റ്റംബര്‍ 3 തീയ്യതികളില്‍ ടൗണ്സ്വില്ലയിലെ റിവര്‍വേ സ്റ്റേഡിയത്തിലാണ് സിംബാബ്വേയുടെ മത്സരം.
ന്യൂസിലാണ്ടും ഓസ്ട്രേലിയയും സെപ്റ്റംബര്‍ 6, 8, 11 എന്നീ തീയ്യതികളില്‍ കെയിന്‍സിലെ കാസാലിസ് സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടും.