ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനം തടസ്സപ്പെട്ട് പാര്‍ലമെന്‍റ്.

ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനം തടസ്സപ്പെട്ട് പാര്‍ലമെന്‍റ്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ലോക്സഭ രണ്ടുമണിവരെ നിര്‍ത്തിവെച്ചു. പ്രക്ഷുബ്ധമായി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ജി.എസ്.ടിയിലും അഗ്നിപഥിലും ബഹളമുണ്ടായി.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയായിരുന്നു പാര്‍ലമന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ശത്രുഖന്‍ സിന്‍ഹ, രാജ്യസഭയില്‍ കപില്‍ സിബല്‍, രണ്‍ദീപ് സുര്‍ജേവാല, പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പടെയുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ഇരുസഭകളും അനുശോചനം രേഖപ്പെടുത്തി.

ജി.എസ്.ടി നിരക്ക് വര്‍ദ്ധന, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പിന്നീട് പ്രതിപക്ഷം എഴുന്നേറ്റതോടെ ഇരുസഭകളും പ്രക്ഷുബ്ധമായി. രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സഭക്കുള്ളിലും പുറത്തും പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും അംഗങ്ങള്‍ ചോദ്യം ചെയ്തു.
ജി.എസ്.ടി ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയില്‍ അംഗങ്ങള്‍ എഴുന്നേറ്റത്തോടെ ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉല്പവമാണെന്നും ഒരു നോട്ടീസും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. ഇന്ധനവിലക്കയറ്റം, ജി.എസ്.ടി വര്‍ദ്ധന, അഗ്നിപഥ് വിഷയങ്ങളിലൊക്കെ രണ്ട് സഭകളിലും നാളെയും ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *