കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവുണ്ടായി. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് വില 35,080 രൂപയിലും ഗ്രാമിന് വില 4,385 രൂപയിലുമെത്തി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഓഗസ്റ്റ് മാസം മാത്രം പവന് 920 രൂപയുടെ കുറവുണ്ടായി. ഓഗസ്റ്റ് ഒന്നിന് പവന് 36,000 രൂപയായിരുന്നു വില.