കൊവിഡ് ചട്ടം ലംഘിച്ച്‌ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു; മമ്മൂട്ടിയ്‌ക്കും രമേശ് പിഷാരടിക്കുമെതിരെ പൊലീസ് കേസ്

കോഴിക്കോട്: മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയ്‌ക്കും രമേശ് പിഷാരടിയ്‌ക്കുമെതിരെ കേസെടുത്ത് എലത്തൂര്‍ പൊലീസ്. ഇരുവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാലാണ് കേസെടുത്തത്.

ചൊവ്വാഴ്‌ച ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇരുവരെയും കാണാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടനം നടന്നതെങ്കിലും ഇതിന് ശേഷം ഇവരെ കാണാന്‍ ആള്‍ക്കൂട്ടം കൂടി.

ഉദ്ഘാടനം കഴിഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ഇരുവരുമെത്തി. ഇതോടെ ഈ വഴിയില്‍ ആളുകള്‍ കൂട്ടംകൂടി. സിനിമാ നിര്‍മ്മാതാവായ ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തതായി എലത്തൂര്‍ എസ് ഐ കെ ആര്‍ രാജേഷ് കുമാര്‍ അറിയിച്ചു. സ്ഥലത്ത് ഇവരെ കാണാനായി മുന്നൂറോളം പേരാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *