പാലക്കാട്: ബ്ലേഡ് പലിശക്കാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് കര്ഷകന് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പാലക്കാട് പുതുപ്പരിയാരം വള്ളിക്കോട് സ്വദേശി വേലുക്കുട്ടി (56) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് പറലോടി ഭാഗത്തുവച്ച് വേലുക്കുട്ടി ജീവനൊടുക്കിയത്.
ബ്ലേഡ് പലിശക്കാരുടെ കൈയില്‍നിന്നും മൂന്നുലക്ഷത്തോളം രൂപ വേലുക്കുട്ടി വായ്പയെടുത്തിരുന്നു. സാന്പത്തിക പ്രതിസന്ധി മൂലം ഇത് തിരിച്ചടയ്ക്കാനാകാതെ വരികയായിരുന്നു.
ഇതേതുടര്‍ന്ന് പലിശക്കാരില്‍നിന്നും ഭീഷണി നേരിട്ടിരുന്നതായി മകന് വിഷ്ണു പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.