ബ്ലേ​ഡ് പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി: ക​ര്‍​ഷ​ക​ന്‍ ട്രെ​യി​നി​നു മു​ന്നി​ല്‍ ചാ​ടി മ​രി​ച്ചു

പാ​ല​ക്കാ​ട്: ബ്ലേ​ഡ് പ​ലി​ശ​ക്കാ​രി​ല്‍ നി​ന്നു​ള്ള ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ന്‍ ട്രെ​യി​നി​നു മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​രം വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി വേ​ലു​ക്കു​ട്ടി (56) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് പ​റ​ലോ​ടി ഭാ​ഗ​ത്തു​വ​ച്ച്‌ വേ​ലു​ക്കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

ബ്ലേ​ഡ് പ​ലി​ശ​ക്കാ​രു​ടെ കൈ​യി​ല്‍​നി​ന്നും മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ വേ​ലു​ക്കു​ട്ടി വാ​യ്പ​യെ​ടു​ത്തി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​ത് തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ വ​രി​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് പ​ലി​ശ​ക്കാ​രി​ല്‍​നി​ന്നും ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന​താ​യി മ​ക​ന്‍ വി​ഷ്ണു പോ​ലീ​സി​ല്‍ മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *