അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തിൽ മരിച്ചു

ക​ണ്ണൂ​ര്‍: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​ക​ണ്ണി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ സു​ഹൃ​ത്ത് റ​മീ​സ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ക​ണ്ണൂ​രി​ലെ അ​ഴീ​ക്കോ​ട്ട് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റ​മീ​സ് സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ റ​മീ​സി​ന്‍റെ വീ​ട്ടി​ല്‍ ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ഉ​റ്റ​സു​ഹൃ​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. പി​ന്നീ​ട് ഇ​യാ​ളോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ര​ജാ​ക​ണ​മെ​ന്നും ക​സ്റ്റം​സ് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​പ​ക​ട​മു​ണ്ടാ​യ​താ​ണ് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *