![](https://malabarsabdam.com/wp-content/uploads/2020/07/a0ea99391819470ca840953280bd3731fe3d8ac2f56ccf8bc0927bccc0e99a16.jpg)
സമരങ്ങള്‍ നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഒരു മാധ്യമത്തില്‍ ഒരു ഡസന്‍ സ്ഥലത്തെ സമരങ്ങളുടെ ചിത്രങ്ങള്‍ കണ്ടു. ഒരു സുരക്ഷയുമില്ലാതെ പോലീസിനു നേരെ അലറി വിളിച്ച് പാഞ്ഞടുക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഇത് സമരമല്ല, ഈ നാടിനെ രോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രദേശത്തെ ജനതയെ ഗുരുതരവിപത്തിലേക്ക് തള്ളിവിട്ട് എന്ത് രാഷ്ട്രീയനേട്ടമാണ് ഇക്കൂട്ടര്‍ക്ക് നേടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. സമരത്തിന് ആരും എതിരല്ല. എന്നാല്‍ അത് നാടിനെ അപകടത്തിലാക്കികൊണ്ട് ആകരുതെന്നും അദ്ദേഹം പറഞ്ഞു.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്ന, റിവേഴ്സ് ക്വാറന്റൈനില്‍ കഴിയേണ്ട നേതാക്കളുടെ ജീവന് അപകടത്തിലാക്കരുത്. പോലീസുമായി മല്‍പ്പിടിത്തം നടത്തുന്ന ഈ സമരം നാടിനെ വിപത്തിലാക്കുന്നതാണെന്ന് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ക്കെങ്കിലും കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)