പത്തനംതിട്ട: അടൂര്‍ പറക്കോട് പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ അക്രമികള്‍ മണ്ണെണ്ണ കുപ്പി കത്തിച്ച് എറിഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് എസ്ഐ വേണുഗോപാലിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കില്‍ എത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയാണ് അടൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം ഉടലെടുത്തത്.